തിരുവല്ല: ലഹരിക്കെതിരേ കൊടുങ്കാറ്റായി മാറാനുള്ള കരുത്ത് വിദ്യാർഥികൾ ആർജ്ജിക്കണമെന്ന് വർഗീസ് മാമ്മൻ എംഎൽഎ. പ്ലസ് വൺ പ്രവേശനോത്സവത്തിന്റെ ജില്ലാ തല ഉദ്ഘാടനം ഇരുവെള്ളിപ്ര സെന്റ് തോമസ് എച്ച്എസ്എസിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ നഗര സഭാ അധ്യക്ഷ എസ്. ലേഖ, ഹയർ സെക്കൻഡറി റീജിയണൽ ഡയറക്ടർ കെ.സുധ, ഫാ. ചെറിയാൻ കുരിശുമ്മൂട്ടിൽ, വാർഡ് കൗൺസിലർ റെയ്ചൽ ലെജു, പിടിഎ പ്രസിഡന്റ് സജി ഏബ്രഹാം, പി.എം. അനീർ, ഹെഡ്മിസ്ട്രസ് ഷാലു ആൻഡ്രൂസ്, പ്രിൻസിപ്പാൾ ജയാ മാത്യൂസ്, ഹണി മേരി മാത്യു എന്നിവർ പ്രസംഗിച്ചു.ദീപിക ഡിസിഎൽ കൊച്ചേട്ടൻ ഫാ. റോയ് കണ്ണൻചിറ സിഎംഐ മുഖ്യ പ്രഭാഷണം നടത്തി.